Sunday, October 25, 2009

കെ.എസ്.ടി.എ കെട്ടിടത്തിലെ

മുന്തിരിവളളികള്‍


അന്യന്റെ ശബ്ദം സംഗീതം പോലെ ശ്രവിക്കുന്ന

കാലത്തിലേക്ക് സ്വപ്നം പോലെ ഒരു മുന്തിരിവളളി പടര്‍ന്നു കയറുന്നു.

സ്വപ്നങ്ങള്‍ക്കെല്ലാം ചവര്‍പ്പായതിനാലാവാം

മാധുര്യം ഉള്ളിലുറഞ്ഞു പോകരുതെന്ന മുന്നറിയിപ്പുമായി

മുന്തിരിവള്ളിക്കു കോണ്‍ക്രീറ്റു കാടുകളെ ഭേദിച്ച്

അരിച്ചു കയറേണ്ടി വന്നത്.

നി‍ഷേധത്തിന്റെ നിഷേധം

ചവര്‍പ്പിന്റെ നിരാസം

മാധുര്യത്തിന്‍റ പ്രതിരോധം

സംഘര്‍‍ഷത്തിന്റെയും

മരുഭൂവിലേക്ക് മുന്തിരിവള്ളിക്കുകയറാനാവുന്നത്

സ്നേഹത്തിന്റെ നേര്‍ത്ത നനവ്

ഉള്‍ക്കോണുകളിലെവിടെയോ

അവശേഷിക്കുന്നതു കൊണ്ടാവാം

മഞ്ഞുതുള്ളികള്‍ തിളങ്ങുന്ന പച്ചനിറത്തോടെ കുലച്ചു നില്‍ക്കുന്നത്

മുന്തിരിവള്ളികളില്‍ മാത്രമാണ്.

നിറപ്പകര്‍ച്ചകളുടെയും ഭാവപ്പകര്‍ച്ചകളുടെയുംനടുവിലേക്കു

നിറഭേദമില്ലാതെ, മുന്തിരിവള്ളി പിടിച്ചുകയറുന്നത്

നിറങ്ങളുടെ നിറഞ്ഞാട്ടങ്ങളോടുള്ള കലഹമായാണ്

കലഹങ്ങളോടുള്ള കലഹമാണത്.

കലഹത്തിനിടയിലെ സ്നേഹസാന്നിധ്യത്തെ കുറിച്ചുള്ള

ഓര്‍മ്മപ്പെടുത്തലാണ്.

ഓര്‍മ്മകളുണ്ടായിരിക്കണമെന്ന ഓര്‍മ്മപ്പടുത്തലാണ്.

സമരമാണ്... സമരത്തിന്റെ ദര്‍ശനമാണ്.


Saturday, August 1, 2009

കാക്കയും കുയിലും

കുയിലിനു കാക്ക പ്രിയപ്പെട്ടവളാകുന്നതു
മുട്ടയിടാറാവുമ്പൊള്‍ മാത്രമാണ്.
കാക്ക കാണാതെ കൂട്ടില്‍ കയറാനുള്ള ചഞ്ഞാത്തം
കുയിലിനുണ്ടാകുന്നത് ഒരു സാമ്രാജ്യം സ്വപ്നം കാണാന്‍ തുടങ്ങുമ്പോഴാണ്.
കറുത്തവന്‍ കൂടൊരുക്കുന്നത് വെളുത്തവനു വേണ്ടിയാണെന്നല്ലേ വയ്പ്പ്?
കറുത്തവന്‍ കൂടൊരുക്കുന്നു വെളുത്തവന്‍ തൂറുന്നു !!!!!
കാണാതെ കൂട്ടില്‍ കയറി മുട്ടയിടുന്നത് തൂറുന്നതിനേക്കാള്‍കേമം ?
വെളുത്തവ്നു മാന്യതയേറുമെന്ന് പഴമൊഴിയുണ്ടൊ ആവോ ?
കാക്ക മുട്ടയും കുയില്‍ മുട്ടയും തിരിച്ചറിയാനാവാത്തവിധം
ഒന്നായിത്തീരുന്നതു ആരുടെ ഭാഗ്യം ?
ഒന്നുപോലായിത്തീര്‍ന്ന മുട്ടകള്‍ വിരിയുന്നത് ആരുടെ ഭാഗ്യദോഷം?
ഭാഗ്യത്തിനും ഭാഗ്യദോഷത്തിനും ഇടക്കൊരു തിരസ്ക്കാരം,
കാക്ക‍ക്കുഞ്ഞിനു ഉറുമ്പുകളുടെ താരാട്ട്,
കുയില്‍ക്കുഞ്ഞിന് കാക്കയുടെ നെഞ്ചത്തെ ചൂട്
കാക്കക്കുട്ടികളുടെ വായക്ക് ചുവപ്പ്!!!!!!
കുയില്‍ക്കുഞ്ഞിന് തൊലിക്കു വെളുപ്പ്!!!!!
കുയില്‍ക്കുഞ്ഞ് കാക്കക്കൂട്ടില്‍ തൂറുന്നതു വിപ്ലവം !!!
കാക്കക്കുഞ്ഞ് ഉറുമ്പുകടിയേറ്റ് പിടയുന്നതു പ്രതിവിപ്ലവം ??????
കൂട്ടില്‍ തൂറിയാലെന്താ ?????? വിപ്ലവം വരുമല്ലൊ !!!!

Sunday, July 26, 2009

രക്ഷപ്പെടണം

രക്ഷപ്പെടണം
പ്രതീക്ഷയുടെ ഒരു പ്രഭാതം പോലും
സമ്മാനിക്കാത്ത രാത്രികളില്‍ നിന്നും
ചിറകുവിരിച്ചു പറക്കും മുമ്പ്
റാഞ്ചാനെത്തുന്ന പ്രാപ്പിടിയന്മാരുടെ
കു‌ര്‍ത്ത നഖങ്ങളില്‍ നിന്നും
രക്ഷപ്പെടണം
വില്ല് കുലക്കും മുമ്പ് പെരുവിരലറുക്കാനെത്തിയ
കുല ഗു(കു)രു പരമ്പരകളില്‍ നിന്നും
രക്ഷപ്പെടണം
ചവക്കാന്‍ പഠിക്കുന്നതിന്മുമ്പ്
വായില്‍ കുത്തി തിരുകിയ
പാതി വെന്ത മന്ത്രങ്ങളില്‍ നിന്നും
തല തിരിയാത്ത കാലത്ത്
തലയില്‍ കയറ്റിവെച്ച മുള്ക്കിരീടങ്ങളില്‍ നിന്നും
രക്ഷപ്പെടണം
ബോധാബോധങ്ങളുടെ ചുഴികളിലേക്ക്
വിഷപ്പുകയു‌തുന്ന ചാനല്‍ വായകളില്‍ നിന്നും
ചത്ത കോഴിയെ പറപ്പിക്കുന്ന കലികാലത്ത് നിന്നും
രക്ഷപ്പെടണം.......രക്ഷപ്പെടണം...........രക്ഷപ്പെടണം............